വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Saturday, February 23, 2013

സ്വപ്നം കൊണ്ടൊരു തുലാഭാരം


16 ജൂലൈ 2006
ജീവിതത്തില്‍ ഒരു അബദ്ധം പറ്റിയ ദിവസം..ഒരു അബദ്ധം ഇതൊരു പൊട്ടനും പറ്റും!!!ഒരു ജീവിതത്തിലും പറ്റാത്ത ഒരു പൊട്ടത്തരം ഞാന്‍ ചെയ്തു!!! ക്ഷെമി!!!ജീവിതത്തിന്റെ അറിയാത്ത തോണി തുഴയുംപോള്‍ അറിയാതെ എത്തിപെട്ട ഒരു ദ്വീപ്‌ അങ്ങേനെയും പറയാം.......(എന്റെ കലാലയ പ്രവേശനം ആണ് ആ ദിനത്തിന്റെ പ്രത്യേകത.....ഓര്‍മകളില്‍ നൊസ്റ്റാള്‍ജിയ വരേണ്ട കലാലയം.....അബദ്ധം അന്നെന്നു പറഞ്ഞതില്‍ ക്ഷെമി!!അങ്ങനെ പറയാനാകൂ........)
     എന്റെ പേരില്‍ ആദ്യമായി ഒരു കത്ത് വന്ന ദിവസം........ശെരിക്കും അഭിമാനിക്കാവുന്ന നിമിഷം..കാരണം അച്ഛന്റെ പേരില്‍ ആണ് കത്ത് വരുന്നത്....അത് പൊട്ടിക്കുമ്പോള്‍ ഇപ്പോഴും വഴക്ക് പറയും.....ഇത് പൊട്ടിക്കാതെ കുറെ നേരം അമ്മയെ കളിപ്പിച്ചിട്ടുണ്ട്!!!
 
എനിക്കായി തന്ന ഒരു ഇന്റര്‍വ്യൂ കാര്‍ഡ്‌ ആണ് ആ കവറില്‍ ഉണ്ടായിരുന്നത്.......ഞാന്‍ അന്നെന്നു തെളിയിക്കുന്ന മനോഹരമായ ഫോട്ടോ,എന്റെ സ്വഭാവം അളക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റ് കൊണ്ട് രാവിലെ 10.30nu കോളേജില്‍ ഹജേര്‍ ആകണം....പ്രത്യേകം അടക്കേണ്ട ഫീ ഇല്ലാതെ അങ്ങോട്ട്‌ കടന്നു പോകരുത്!!!
                     എന്തായാലും പോകാതിരിക്കാന്‍ ആകുമായിരുന്നില്ല........കഷത്തില്‍ ഉള്ളത് പോകാനും പാടില്ല ഉത്തരത്തില്‍ ഉള്ളത് കിട്ടുകയും വേണം.........നടന്നത് തന്നെ...കാരണം ഡിഗ്രി ക്ലാസ്സ്‌ എവിടെയോ എത്തി........അന്യ നാട്ടില്‍ ക്ലാസ്സ്‌ തുടങ്ങി..ഇനി ഒരു കൊല്ലം കളയാനും വയ്യ!! പോകുക തന്നെ...............അല്ലെങ്കില്‍ അമ്മ പറയുന്ന പോലെ കൊല്ലങ്ങള്‍ പോകുന്തോറും പെണ്ണ് കിട്ടാന്‍ വൈകും.............നല്ല അമ്മ തന്നെ!! അങ്ങനെ പോകാന്‍ തന്നെ തീരുമാനിച്ചു..............എങ്ങനെ പോകും? അപ്പോഴാണ് ഗൂഗിള്‍ അമ്മാവന്‍ സഹായത്തിനു വന്നത്!!!

സംഭവം നടക്കുന്നത് അങ്ങ് ഹിമാലയത്തില്‍ ഒന്നും അല്ല.....ഒരു മൊട്ട കുന്നിന്റെ മുകളില്‍ ആണ്......കുറ്റിക്കാട്ടൂര്‍ എന്ന പ്രസിദ്ധിയാര്‍ജിച്ച സ്ഥലം ....കാലിക്കറ്റ്‌ നിന്നും മാവൂര്‍ ബസില്‍ കയറിയാല്‍ 45 മിനിറ്റ് മതി അവിടെ എത്താന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും തിരിഞ്ഞു പോകണം......രാമനാട്ടുകര വഴി എങ്കില്‍ മെഡിക്കല്‍ കോളേജ് ബസില്‍ കയറിയാല്‍ കോളേജിന്റെ മുന്‍പില്‍ ഇറങ്ങാം.......വടക്ക് നിന്നുള്ളവര്‍ കാലിക്കറ്റ്‌ വരാതെ അവിടെ തൊടാമെന്ന് കരുതേണ്ട!! കുന്നമംഗലം വഴിയും അങ്ങോട്ട്‌ എത്താം......അങ്ങനെ കുറ്റിക്കാട്ടൂര്‍ എത്തിയാല്‍ കഴിഞ്ഞില്ല...........ഓട്ടോ കയറിയോ,അടുത്ത കവലയില്‍ ഒരു ചെറിയ റോഡ്‌ വഴി നടന്നോ കോളേജില്‍ എത്താം.....ഒരു മലകയറ്റം തന്നെ മോനെ അത്.............പഠനത്തിന്റെ ആദ്യ പരീക്ഷണം....ഇതു ചെയ്യുന്ന ആര്‍ക്കും നല്ല വ്യായാമം തന്നെ.......പോലീസില്‍ ചേരാനുള്ള ബലം ഒക്കെ ഇവിടുന്നു ഒപ്പിക്കാം..............  
 

ഇതാണ് എന്റെ കലാലയം........പ്രണയം,നഷ്ടങ്ങള്‍,എക്സാം,അങ്ങനെ ഒരുപാടു കഥകള്‍ പറയനുണ്ടാക്കും ഓരോ പടി ഇറങ്ങുമ്പോളും......ഓരോ ജീവിതങ്ങള്‍ എവിടെ അലയുന്നുണ്ടാകും.............ഓര്‍മ്മകള്‍ ആയി.എത്രയും കളര്‍ ഫുള്‍ ആയ ചിത്രം മാത്രമേ ഒര്മയുണ്ടാകൂ..........പച്ചപ്പിന്റെ സൌന്ദര്യം ഇല്ലാത്ത ഒരു മരുപച്ച തേടുന്ന മരുഭൂമി മാത്രം ആണിവിടെ!ആകെ മനോഹരമായത് ഇവിടുത്തെ ഓഫീസും പിന്നെ girls ഹോസ്റ്റലും മാത്രം! തോട്ടരികിലായി പല്ല് ഇളക്കി,കൊങ്ങന്നം കാട്ടി ഒരു polytechnicum ........ അതിന്റെ കാര്യം ഇതിലും കഷ്ടം!!!
ജീവിതത്തിന്റെ പ്രതീക്ഷകള്‍,സ്വപ്‌നങ്ങള്‍,ഓര്‍മ്മകള്‍ എല്ലാം നിറച്ച ഒരു തുലാഭാരത്തില്‍ കയറി പുറപെടുകയാണ്........പ്രണയം പൂത്ത കിനാവുകളില്‍ ഒരു പിടി സ്വപനങ്ങളും,ജോലിയും ആഗ്രഹിച്ചു ഒരുപാടു ജീവിതങ്ങള്‍ ആ പടി ചവിട്ടുന്നു.......എങ്ങു നിന്ന് വന്നെന്നറിയാതെ ഒരു നിമിഷത്തില്‍ ഒത്തുചേര്‍ന്നു...സമയം പങ്കു വെച്ച് ഏതോ ഒരു നിമിഷത്തില്‍  എവിടെക്കെയോ പറന്ന ദേശാടന കിളികള്‍ പോലെ...പഠനവും വിവാഹവും,കുടുംബ ജീവിതവും ഉരുക്കി ചേര്‍ത്ത ജീവിതങ്ങള്‍........ഈ ഒരു കലാലയത്തിന്റെ അഞ്ചാം പതിപ്പില്‍ ഒന്നാകുന്നു.........ഒരു നല്ല നാളേക്ക്!!അവിടെ ഒരു കലാലയ ജീവിതം തുടങ്ങുകയായി!!ദൈവത്തിനു സ്വപ്നം കൊണ്ട് ഒരു തുലാഭാരം സമര്‍പിച്ചു കൊണ്ട്.........................! 

2 comments:

  1. സ്വപ്നം കൊണ്ട് തുലാഭാരം വായിച്ചു
    ഓര്‍മ്മകള്‍ നന്നായി വിവരിച്ചു

    ReplyDelete
  2. ഇത്തരം ചെറിയ വാക്കുകള്‍ വലിയ ഊര്‍ജം ആണ്.......ഒരുപാടു നന്ദി വായിച്ചതിനും,അഭിപ്രായം പറഞ്ഞതിനും..........തുടര്‍ന്നും വായിക്കാന്‍ മനസ്സ് ഉണ്ടാകുമെന്നും കരുതുന്നു...

    ReplyDelete