വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Tuesday, February 12, 2013


ഒരു യുഗം തുടങ്ങുകയായി,ഞാന്‍ എന്റെ കലാലയ ജീവിതം തുടങ്ങുകയായി......ഏവരുടെയും പോലെ ഒരുപാടു സ്വപ്നങ്ങളുമായി കലാലയത്തിന്റെ പടികള്‍ ചവിട്ടുകയാണ്...........മുന്‍പോട്ടു ഉള്ള ഓരോ പടികള്‍ ചവിട്ടുമ്പോള്‍ പിന്നിട്ട വഴികള്‍ ഓര്‍മിക്കണം...........കാരണവന്മാരുടെ ഓരോ തിയറിയെ......ഞാന്‍ ആയിട്ട് തെറ്റിക്കുന്നില്ല...ഹല്ലാ പിന്നെ...!!
                                പ്ലസ്‌ ടു കഴിഞ്ഞ കാലം................കുഴപ്പമില്ലാതെ ഒരു distinction ഉള്ളതുകൊണ്ട് തെണ്ടിതിരിയെണ്ടി വരില്ല എന്നുറപ്പ് ഉണ്ടായിരുന്നു..........ആരുടെയോ നിര്‍ബന്ധത്തില്‍ എഴുതി കിട്ടിയ ഒരു എന്ട്രന്‍സ് കാര്‍ഡും കൊണ്ട് കോളേജ്(കോഴ്സ്) തപ്പി ഇറങ്ങി.....ആശയകുഴപ്പത്തിന്റെ നാളുകള്‍.......maths , എഞ്ചിനീയറിംഗ്,മെഡിക്കല്‍, അങ്ങനെ പലതരം വസ്തുക്കള്‍,പലതരം അഭിപ്രായങ്ങള്‍...........എന്തായാലും ആശയകുഴപ്പം ഒന്നില്‍ തീര്‍ന്നു.......ബ്ലഡ്‌ കണ്ടാല്‍ തല ചുറ്റുന്ന ഞാന്‍ ഒരു ഡോക്ടര്‍ ആകില്ല എന്ന് ഉറപ്പിച്ചു (റാങ്ക് ഇല്ലാത്തതുകൊണ്ട് കിട്ടിയില്ല [കിട്ടാത്ത മുന്തിരി പുളിക്കും!!!]) അങ്ങനെ അതിനെ പടിയിറക്കി പിണ്ഡം വെച്ചു. ഇനി ചില്ലറ ഡിഗ്രി കോഴ്സ് ആന്‍ഡ്‌ എഞ്ചിനീയറിംഗ് മാത്രം....തോണി എങ്ങോട്ട് പോകുമെന്ന് അറിയാത്ത അവസ്ഥ!!!........ആശയ കുഴപ്പങ്ങള്‍ എല്ലാം നീങ്ങി ഒരു തീരുമാനം എടുത്തു.
ഒരു വൈകുന്നേരം അയല്‍വാസി സുമ ചേട്ടത്തിയില്‍ നിന്നും അറിഞ്ഞു.....ലക്ഷ്മി ഡല്‍ഹിയില്‍ നിന്നും വരുന്നു....നാട്ടില്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചേരും എന്നും അറിഞ്ഞു...........ആരാ ലക്ഷ്മി  
പറയാം,എന്റെ ബാലകാല സഖി..........ഡല്‍ഹിയില്‍ പഠിച്ച പത്രാസുകാരി..........പക്ഷെ അവളുടെ പൂച്ച കണ്ണ് എന്നും ഞാന്‍ ഇഷ്ടപെടുന്നു.....ഹോ കഥയില്‍ നിന്നും പോയി......പറയാം അങ്ങനെ ഞാന്‍ എഞ്ചിനീയറിംഗ് ഉറപ്പിച്ചു......അവളുമായി വീണ്ടും പഠിക്കുന്നത് ഓര്‍ത്തപ്പോള്‍ സത്യം പറഞ്ഞാല്‍ ചെമ്മീനിലെ പരീകുട്ടിയായി ഒരു നിമിഷത്തേക്ക് എങ്കിലും!!!!!
കഥയ്ക്ക് ഒരു ആന്റി ക്ലൈമാക്സ്‌ ഉണ്ടായെന്നു പറഞ്ഞാല്‍ മതിയല്ലോ.........സിനിമ കഥയെ വെല്ലുന്ന ഒന്ന് തന്നെ ആയിരുന്നു അത്......
   കേരളത്തിലെ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് പഠനത്തിനു തലവരി വാങ്ങുന്നത് ശെരിയല്ല പോലും........ഓണ്‍ലൈന്‍ option കൊടുത്തു വെയിറ്റ് ചെയ്യുകയായിരുന്നു....എന്നും അമ്പലത്തില്‍ തന്നെ കിട്ടുന്നതിനേക്കാള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് കൂടെ ലച്ചൂനെ classmate ആയി കിട്ടണേ എന്നാണ് സത്യം!!!!.......രണ്ടുപേരും ഒരേ option കൊടുത്തു......ഒരുമിച്ചു കിട്ടാന്‍.....ഞാന്‍ ആരാ മോന്‍!!!! option റദ്ദാക്കി............സര്‍ക്കാര്‍ ചര്‍ച്ചയോട് ചര്‍ച്ച തലവരിയെ കുറിച്ച്.......ചര്‍ച്ച.....സമരം....ചര്‍ച്ച...സമരം!!!! രണ്ടു മാസം കഴിഞ്ഞപ്പോള്‍ പത്രങ്ങള്‍ വിധിയെഴുതി കേരളത്തിലെ എഞ്ചിനീയറിംഗ് പഠനം പ്രതിസന്ധിയില്‍.............എല്ലാവരും അന്യ സംസ്ഥാനങ്ങളില്‍ ചേരുവാന്‍ തുടങ്ങി...................സങ്കടകരമായ അവസ്ഥ.........ഒന്നും ഇല്ല അവള്‍ അങ്ങ് ഡല്‍ഹിയില്‍ ചേര്‍ന്നു.............അത്രതന്നെ.........
 അവളെ വെല്ലുവിളിച്ചു (ഡല്‍ഹി പോകാന്‍ എനിക്ക് ആയില്ല) കൊണ്ട് ഞാന്‍ കേരളത്തില്‍ പഠിക്കാന്‍ തീരുമാനിച്ചു (വേറെ വഴിയില്ല ഡിഗ്രി ക്ലാസ്സ്‌ പകുതിയായി) പക്ഷെ പ്രതികാരം.....പ്രതികാരം...അത് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ......optionil mechanical മാത്രം കൊടുത്തു.......അതാണ് വിരഹങ്ങളുടെ ലോകം...........girlz ഇല്ലാത്ത ഒരു മനോഹര ലോകം....എപ്പോള്‍ അങ്ങനെ ഒരു ലോകത്തിനെ ഈ പ്രതികാരത്തിനു സഹായിക്കാന്‍ ആക്കൂ.........അങ്ങനെ റിസള്‍ട്ട്‌ വന്നു..........mechanichal തന്നെ കയ്യില്‍ വന്നു...........അവളോട്‌ പ്രതികാരം ചെയ്ത ഒരു ആത്മ സംതൃപ്തി........അങ്ങനെ കലാലയ ജീവിതത്തിന്റെ തലേന്ന്........ഒരു ബോധക്ഷയം ഉണ്ടായി.....................
രാവിലെ അവളുടെ കാള്‍ കേട്ട് ഞെട്ടിപ്പോയി.........പറ്റിക്കാന്‍ പറഞ്ഞതാക്കും എന്ന് കരുതി...........
എന്റെ റിസള്‍ട്ട്‌ അറിഞ്ഞു നോക്കി വിളിച്ചതാണ്.......electronics ആന്‍ഡ്‌ communication ആണ് കിട്ടിയതെന്നും
mechanical അല്ലെന്നും...............പണി കിട്ടിയോ? ഞാന്‍ സംശയിച്ചു.....
അറിയാന്‍ ഞാന്‍ കഫേയില്‍ പോയി നോക്കി......ശെരിയായിരുന്നു അവള്‍ പറഞ്ഞത്.............സര്‍ക്കാര്‍ 8 ന്റെ പണി തന്നു....
......മമൂട്ടിയുടെ ചന്ദുവിനെ ഓര്‍ത്തു.............ആ മഹാനു പോലും തോറ്റില്ലേ...........
പിന്നെയാണോ ഞാന്‍!!!!!!
 അങ്ങനെ ഞാന്‍ ഒരു communication കാരനായി വെറും അല്ല electronics ആന്‍ഡ്‌ communication !!!
എങ്ങനെയോ അബദ്ധത്തില്‍ കയറിയ പിശക്ക് എന്നെ അങ്ങനെയാക്കി.........ഇതു കലാലയ ജീവിതത്തിന്റെ മുന്‍പുള്ള കഥ.......
വരുന്നു കലാലയ രസകൂട്ടുകളുമായി ഒരു പിടി നല്ല അനുഭവങ്ങള്‍ വായിക്കുക!!!പ്രോത്സാഹിപ്പിക്കുക!!!
ഓര്‍മ്മകള്‍ പങ്കു വെക്കുംപോലെ ബന്ധങ്ങള്‍ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ പറ്റൂ.................!!!!! 

         

No comments:

Post a Comment