വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Tuesday, February 26, 2013

ആദ്യ ദിനത്തിന്റെ ഓര്‍മയ്ക്ക്

എന്റെ സ്വപ്‌നങ്ങള്‍,ആഗ്രഹങ്ങള്‍ എല്ലാം പൂവണിയുന്ന ദിനം,ശിവ ക്ഷേത്രത്തില്‍ തേങ്ങ ഉടച്ചു...യാത്ര തുടങ്ങുകയായി.....എന്റെ കലാലയത്തിലേക്ക്.......ഉള്ളില്‍ ഒരു ഭയം മാത്രം റാഗ്ഗിംഗ്! ചെറിയൊരു പേടി ഉണ്ടായിരുന്നു കാരണം അന്നത്തെ വാര്‍ത്തകള്‍ അങ്ങിനെ ആയിരുന്നു......ഒപ്പം ഒരു ടെന്‍ഷന്‍ എനിക്കായി കാത്തിരിക്കുന്ന കൂട്ടുകാരെ കുറിച്ചായിരുന്നു.......എന്നാലും സീനിയര്‍ ആയി കുറെ പേര്‍ അടുത്തുനിന്നും ഉള്ളത് ഒരു ധൈര്യം തന്നെ ആയിരുന്നു.....അവരുടെ വക ഒരു വീടും ഒത്തു കിട്ടി എന്ന് പറയാം.......എന്തിനും സപ്പോര്‍ട്ട് ആയ സജിയെട്ടന്റെ വക ആയിരുന്നു ആ വീട്. അവിടെ ചിലവഴിച്ച നിമിഷങ്ങള്‍ പിന്നീടു മറക്കാനാവാത്ത ഓര്‍മ്മകള്‍ തന്നെ ആയിരുന്നു.
              കല്ലായി പുഴ,മാനാഞ്ചിറ,ബീച്ച്,മെഡിക്കല്‍ കോളേജ്,കൂടാതെ ഹല്‍വയും ഓട്ടോക്കാരും ശെരിക്കും മറക്കാനാവില്ല കോഴിക്കോട് വരുന്ന ഒരാള്‍ക്കും!അവയൊക്കെ കാണാനുള്ള ഒരു ആഗ്രഹം അങ്ങനെ സഫലം ആകുകയാണ്!കോളേജില്‍ രാവിലെ 9.30 എത്തി...അവിടെ പ്രിന്‍സിപ്പല്‍ പ്രസംഗിക്കുന്നത് കണ്ടുകൊണ്ടാണ് കയറിയത്....ചായയും ലടുവും കിട്ടി......വല്യ കുഴപ്പമില്ല....ലഡ്ഡു കഴിച്ചപോള്‍ ചായക്ക് മധുരം പോയി...അതുകൊണ്ട് പച്ചവെള്ളം കുടിച്ചപോലെ ഉണ്ടായിരുന്നോളൂ!
ഞാന്‍ അടക്കം കുറെ പേരെ വിളിച്ചു......ആകെ 38 പേര് ഇനിയും പലരും  പിന്നാലെ വരും...പോകും!ഞങ്ങള്‍ക്ക് കിട്ടിയത് ബി ഡിവിഷന്‍ മൊത്തം 60 പേരാണ് ഉണ്ടാക്കുക.....എ ഡിവിഷന്‍ 54 പേര്‍ ആയി...അങ്ങനെ electronics  120 സ്ട്രെങ്ങ്ത് ആ ഇയര്‍ സ്ട്രോങ്ങ്‌ ടീം ആയെന്നു പറയാം......
45000rs അടച്ചു അഡ്മിഷന്‍ ഉറപ്പാക്കി...ഇനി അടുത്ത കൊല്ലം 42000 അടക്കുക അങ്ങനെ 4 കൊല്ലം.....!!
അങ്ങനെ അവിടുത്തെ ലാബ്‌ കണ്ടു..ആ ഒന്നും മനസ്സിലായില്ല.....കുറെ പേര്‍ അവിടെ കയറി എന്തൊക്കെയോ ചോദിക്കുന്നു!പാവങ്ങള്‍!കുറെ കസേരകളും പിന്നെ എന്തോ ഉപകരണങ്ങളും അത്ര മാത്രം......അച്ഛന്‍ എന്റെ വിഷമം കണ്ടിട്ടാണോ എന്നറിയില്ല...പറഞ്ഞു "സാരമില്ല ഇതു വെറുതെ കാണിക്കുന്നതാ,പിന്നീട് നിനക്കെല്ലാം മനസ്സിലാകും"അങ്ങനെ ഉച്ചക്ക് എല്ലാ പരിപാടികളും കഴിഞ്ഞു....വാടകയ്ക്ക് വീടും ശെരിയാക്കി.....ഞാനും അച്ഛനും വീട്ടിലേക്കു വിട്ടു.....അങ്ങനെ നാളെ മുതല്‍ എന്റെ കലാലയം തുടങ്ങുകയായി........പുതിയ രീതികള്‍,പുതിയ കൂട്ടുകാര്‍,പുതിയ അന്തരീഷം അങ്ങനെ എല്ലാം കൊണ്ടും ഒരു പുതുമ! ചെറിയൊരു വിഷമം വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ ആയിരുന്നു....സാരമില്ല,ഇതുപോലെ ഒരു പാട് പേര്‍ ഈ സിറ്റുവേഷന്‍ കണ്ടിട്ടുണ്ടാകും,എല്ലാം കണിശം മാത്രം
 അങ്ങനെ എനിക്കും ഒരു കൂട്ടുകാരനെ കിട്ടി...............
 
ഇവനായിരുന്നു അന്നത്തെ താരം...ഇവന്‍ കയ്യില്‍ ഉള്ളത് തന്നെ ആയിരുന്നു  അമ്മക്ക് ഒരു ആശ്വാസം....ഇപ്പോഴും വിളിച്ചാല്‍ കിട്ടുമല്ലോ!അങ്ങനെ ഞങ്ങളുടെ വീട്ടില്‍ നിന്നും landline കടന്നു മൊബൈല്‍ യുഗത്തില്‍ എത്തി എന്ന് പറയാം...ഇവന്നാണ് ഇന്നത്തെ എന്റെ കയ്യിലെ മൊബൈലുകളുടെ ഐശ്വര്യം.....അന്നത്തെ സിംമിന്റെ വില കേള്‍ക്കണോ 999/- അത് ഇപ്പോഴും എന്റെ കയ്യില്‍ തന്നെ........അത് കിട്ടാനുള്ള ഓട്ടം ഓര്‍ത്താല്‍ കളയാന്‍ തോന്നില്ല......ഇവനുള്ള ഒരു ആശ്വാസം തന്നെ ആയിരുന്നു വീട്ടുകാര്‍ക്ക്.......പോരുമ്പോള്‍ ആകെ ആവശ്യപെട്ടത്‌ പെണ്‍കുട്ടികളുടെ നമ്പര്‍ വാങ്ങിക്കരുത് എന്നായിരുന്നു!!
അങ്ങനെ നാളെ കലാലയം തുടങ്ങുകയായി....ടെന്‍ഷന്‍ നിറഞ്ഞ കാലം........വിശേഷങ്ങളുമായി തുടര്‍ന്നും വരുന്നതായിരിക്കും!!! 
 

No comments:

Post a Comment