വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Friday, February 15, 2013

പ്രണയ ചിന്തകള്‍

                  ഇന്ന് feb 14 പ്രണയത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്താനും സ്നേഹം സമ്മാനങ്ങളിലൂടെ പുതുക്കാനും ഒരു ദിനം......പത്മരാജന്‍ സിനിമകളിലെ മഴ കാണുമ്പോള്‍ ഉള്ളില്‍ തോന്നുന്ന വികാരം പോലെ......ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരു നിമിഷം ഇത്തരം സമയത്ത് സാധിക്കുമായിരിക്കും? ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന വാരണം ആയിരത്തിലേ nenjukkal പെയ്തിടും എന്ന ഗാനം, എന്നും എന്റെ മനസ്സിനെ പുതു ഉണര്‍വ് നല്‍കാറുണ്ട്....മേഘമൽഘർ എന്ന പടം ഇന്നും ഒരു വിങ്ങൽ ആണ്......അറിയാതെ ഒരു കന്യാകുമാരിയിലെ തീരത്തെ കാറ്റ് മനസ്സിനെ ഇങ്ങനെ തലോടും....നഷ്ടപെടുന്ന എന്തിനൊക്കെയോ കാത്തിരിക്കുന്ന, വീണ്ടും കണ്ടുമുട്ടുന്ന ഒരു നിമിഷങ്ങൾക്കായി മനസ്സ് കൊതിക്കും അതാകാം ഞാൻ തിരിച്ചറിഞ്ഞ പ്രണയം........പ്രണയം അതിനൊരു ദിനം ആവശ്യമോ? സ്നഹം എന്നും ഓര്‍കപെടാന്‍ ഉള്ളതല്ലേ?എന്തായാലും ചിലപ്പോള്‍ ഈ ദിനങ്ങള്‍ ഒരു മാറ്റത്തിന് കാരണമായേക്കാം?എന്റെ കലാലയത്തിലെ ചില രസകൂട്ടുകള്‍ ഞാന്‍ ഓര്‍ക്കുന്നു ഈ ദിനത്തിലൂടെ ഇവിടെ......ഇവിടെ മാത്രം.

                       ഞാന്‍ ഒരു പ്രണയ നായകനല്ല പക്ഷെ ഒരു ഇഷ്ടം മനസ്സില്‍ ഇടം നേടിയിരുന്നു........പറയാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒരു ദിശയില്‍ സഞ്ചരിക്കുന്ന വഞ്ചി മാത്രം ആയിപോയി........ഇന്ന് ഓര്‍ക്കുമ്പോള്‍ എല്ലാം തമാശയായി തോന്നുന്നു.......പക്ഷെ ചെലവിട്ട നിമിഷങ്ങള്‍ എന്നും മനസ്സില്‍ ഒരു വിങ്ങല്‍ മാത്രം.........പറയാതെ പോയ ആ സ്വകാര്യം ഇന്നും ഒരു ഇളം തെന്നലിന്റെ സുഖം തരുന്നു....ചിലത് കൊടുക്കുമ്പോള്‍......ചിലത് മറയ്ക്കുമ്പോള്‍.......അതിന്റെ സുഖം വേറെ തന്നെയാണ്...ഈ ഒരു ദിനത്തിലെ ഒരു കുസൃതി വീണ്ടും ഓര്‍ക്കുകയാണ്.........മുകളില്‍ പറഞ്ഞ പോലെ എല്ലാം തമാശ മാത്രം.........!!!!

2 comments:

  1. @അമൃതംഗമയ: ഒരുപാടു നന്ദി അമൃതം ഗമയ ..................തുടര്‍ന്നും വായിക്കുക അഭിപ്രായം പറയുക

    ReplyDelete