വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Saturday, March 9, 2013


പരീക്ഷ എന്ന പരീക്ഷണം


                  മാര്‍ച്ച്‌ പരീക്ഷകളുടെ കാലം,പവര്കട്ടിലാത്ത സുവര്‍ണ്ണ കാലം.......പലപ്പോഴും പരീക്ഷയെ വെല്ലുന്ന കളികളുടെ കാലം എന്നും പറയാം.....ഇന്ത്യന്‍ ക്രിക്കറ്റ്‌ മാച്ച് മിക്കവാറും ഈ കാലത്ത് മുടങ്ങാതെ കാണും.....പരീക്ഷക്ക്‌ മാര്‍ക്ക് കുറയാന്‍ വേറെയെന്തു വേണം!
          വീണ്ടും പരീക്ഷകാലം വന്നപ്പോള്‍ എന്റെ കലാലയത്തിലെ പരീക്ഷ സമയം ഓര്‍ത്തു പോകും.....ഹോ വല്ലാത്തൊരു കാലം തന്നെ.....ശെരിക്കും വെടിക്കെട്ട്‌ തുടങ്ങുന്നത് പരീക്ഷ ഉണ്ടാകും എന്നറിയുപോള്‍ ആണ്....പിന്നെ ക്ലാസ്സില്‍ ആരും മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല....പക്ഷെ അപ്പോഴും ചിലരൊക്കെ കാണും ലവ് ബേര്‍ഡ്സ്!!ലൈബ്രറി പോയാല്‍ ബുക്ക്‌ ഒന്നും കാണില്ല....ഏതോ ബുജികള്‍ എടുത്തു പോയി കാണും....ചോദിച്ചാല്‍ പറയും പരീക്ഷ കഴിഞ്ഞു വാ....ഇത് കേള്‍ക്കുമ്പോള്‍ നാലു ചീത്ത വിളിക്കാന്‍ തോന്നും...കലികാലം!!ശെരിക്കും അതല്ല രസം ഈ കൊണ്ടുപോയ ബുക്ക്‌ അവര്‍ എക്സമിന്റെ അന്ന് വരെ തൊടില്ല....ചോദിച്ചാല്‍ പറയും ചുമ്മാ എടുത്തതാ......ബുക്ക്‌ കണ്ടാല്‍ പാസ്‌ ആയ പോലെയാ...അപ്പോള്‍ വീണ്ടും ചീത്ത വിളിക്കാന്‍ തോന്നും....ഇതാണ് നേരത്തെ പറഞ്ഞ കലികാലം!!!
എക്കാലത്തു ഏറ്റവും ചാകര രണ്ടു പേര്‍ക്കാണ് ഒന്ന് ഫോട്ടോസ്റ്റിനും,സിഗരറ്റ് ഉം!!!ബുജികള്‍ അതായത് പഠിക്കാന്‍ മാത്രം ജനിച്ചവര്‍.......ഫോട്ടോസ്റ്റാറ്റ് കൊണ്ട് വീട് നിറയ്ക്കും.....ടീച്ചര്‍ മാരുടെ കയ്യില്‍ പോലും ഇല്ലാത്ത ഐറ്റംസ് ഇവരുടെ കൈയ്യില്‍ കാണും.....ഇനി രണ്ടാമത്തെ ആളുകള്‍ കോളേജ് ഇല്ലാത്ത ടെന്‍ഷന്‍ കാരണം സിഗരറ്റ് മാസം തള്ളി നീക്കി,വായി നോക്കാന്‍ ഒരു സുന്ദരിപോലും ഇല്ലാതെ ഇവരൊക്കെ എക്സമിനെ ഫ്രീ ആകൂ....ടെന്‍ഷന്‍ ഫ്രീ.....
ഇവരില്‍ പെടാതെ പഠിക്കാന്‍ കുറച്ചു മാത്രം കിട്ടി ഇനിയെന്തെങ്ങിലും കിട്ടാന്‍ വഴിയില്ലാതെ പഠനം പാതി വഴി നിര്‍ത്തിയ ഒരുകൂട്ടര്‍!! ശെരിക്കും അവരാണ് കലി കാലത്തിന്റെ ബലിയാടുകള്‍!!അങ്ങനെ പരീക്ഷ തലേന്നിലേക്ക്.....അവിടെയാണ് യഥാര്‍ത്ഥ എഞ്ചിനീയര്‍ കടന്നു വരുന്നത്.....10 മണി കഴിഞ്ഞാല്‍ ഈ കക്ഷികള്‍ ഫോട്ടോ സ്റ്റാറ്റ് കടയില്‍ ഹാജര്‍ ആകും.....കോപ്പി അടി എങ്ങന്നെ ശാസ്ത്രീയം ആക്കാം എന്നതില്‍ പി എച് ഡി എടുത്തവര്‍ വരെ കാണാം.....ശെരിക്കും മനോഹരമായ ഒരു കാഴ്ച തന്നെ അത്.....reduce ,സ്മാള്‍ കോപ്പി അങ്ങനെ കുറെ ഓമന പേരില്‍....അവ തിരിച്ചറിയാന്‍ പ്രത്യേക കോഡ്‌ തന്നെ ഉണ്ട്!ഇവന്മാരുടെ ഡ്രസ്സ്‌ തന്നെ പ്രത്യേകം ആണ്....ബെല്‍റ്റ്‌ ,ഷൂ ,അങ്ങനെ ഇതുവരെ ഇടാത്തത് വരെ ഇവന്മാര്‍ ഇടും......തെറ്റി ധരിക്കരുത് ഒന്നും സ്വന്തം ആകണം എന്ന് യാതൊരു നിര്‍ബന്ധം ഇല്ല.......അര്‍ദ്ധ രാത്രി അവര്‍ പണി കഴിഞ്ഞു സുഖമായി ഉറങ്ങും......പരീക്ഷയുടെ തലേന്ന് ഉറങ്ങുന്നവര്‍ ഇവര്‍ മാത്രം ആകും!!അറിയില്ല!!
പരീക്ഷയുടെ തുടക്കം ആയി.........രാവിലെ പഠനത്തിന്റെ അവസാന ഒളിയമ്പുകള്‍ മേനുക്കിയെടുക്കുന്ന സമയം.എങ്ങും പഠനത്തിന്റെ നിശബ്ധത  മാത്രം.....ആദ്യ ദിവസം ഹാള്‍ ടിക്കറ്റ്‌ കിട്ടാനുള്ള തിരക്കാണ്....രാവിലെ വന്നു ക്യു നില്‍ക്കുന്നവര്‍ കാണാം,നേരം വൈകുന്തോറും ഹാള്‍ ടിക്കറ്റ്‌ കിട്ടാന്‍ വൈകിയത് തന്നെ.....അത് ഒരു കൂട്ട പോരിച്ചില്‍ ഇതും പരീക്ഷ തുടങ്ങാന്‍ 5 മിനിറ്റ് മുന്‍പേ.....ഒരു സിനിമ ടിക്കറ്റ്‌ എടുക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഹാള്‍ ടിക്കറ്റ്‌ കിട്ടാന്‍! ഇനിയുള്ള ദിവസങ്ങളില്‍ വീണ്ടും പഠിക്കാന്‍ നല്ല സ്ഥലം നോക്കി ആയിരിക്കും.......വൈകിയാല്‍ നിങ്ങള്ക്ക് പഠിക്കാന്‍ ഒരിടം ഉണ്ടാകില്ല.......അതിനാല്‍ ഇനിയുള്ള ദിവസം എന്നും അതിരാവിലെ കെട്ടും പെറുക്കി ഇറങ്ങണം...വൈകിയാല്‍............!!!
പല രസകരമായ ഓര്‍മ്മകള്‍ ഈ അവസരങ്ങളില്‍ എനിക്കുണ്ടായിട്ടുണ്ട്....ഒരുത്തന്‍ പാവം അപകടം പറ്റി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല............അവനു കിട്ടി പേര് "സപ്ലി".....പിന്നെ അവന്‍ ഇതുവരെ പരീക്ഷ എന്ന അങ്കം ജയിക്കാനായില്ല.....പക്ഷെ ജീവിതത്തില്‍ അവന്‍ ജയിച്ചു....ഒരു കൊച്ചു മുതലാളി.....സമാധാനം!!പരീക്ഷ സമയത്ത് വരാന്തയിലൂടെ നടക്കുമ്പോള്‍ ശെരിക്കും അതിശയം വരും ഇതുവരെ കാണാത്ത ബുക്ക്‌ അല്ലെങ്ങില്‍ ഫോട്ടോ കോപ്പി വരെ കാണും.......സ്റ്റഡി ലീവില്‍ ഇവന്മാരെ ഒക്കെ വിളിച്ചാല്‍ എന്താ വിനയം ഒന്നും കിട്ടിയില്ല....പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാ എന്ന്......" ഹും!" ഞങ്ങളില്‍ ഒരുത്തന്‍ ഉണ്ട് ഒരു subjectinu 20 കൂടുതല്‍ മെറ്റീരിയല്‍....അവനോടു ചോദിച്ചു "ഇതല്ലാം മോന്‍ പഠിച്ചോ?" "ഒന്നും പഠിച്ചില്ല കുറെ കണ്ടിട്ട് ഉറക്കം വരുന്നു" "അധികമായാല്‍ അമൃതും വിഷം" ഇവരുടെ ഒക്കെ വീക്നെസ് പെണ്‍കുട്ടികള്‍ ആണെന്ന് ഏതോ മഹാന്‍ കണ്ടു പിടിച്ചു....ആരാണാവോ? എന്തായാലും അവനൊരു താങ്ക്സ് പറയേണ്ടേ...താങ്ക്സ്!പെണ്‍ പിള്ളാര്‌ ചോദിക്കുമ്പോള്‍ ഇല്ലാത്ത മെറ്റീരിയല്‍ വരെ തല പുറത്തിടും എന്നും കേട്ടു, പിന്നീട് പലരുടെയും മുട്ടല്‍ ലേഡീസ് ഹോസ്റ്റലില്‍ മുഴങ്ങി....! അവിടുത്തെ നന്മ നിറഞ്ഞ മാലാഖമാര്‍ ഈ കുഞ്ഞാടുകള്‍ക്ക് എന്നും വഴികാട്ടി ആയി.....പരീക്ഷക്ക്‌ സഹായം കിട്ടാന്‍ പ്രണയം വരെ തുടങ്ങിയ കക്ഷികള്‍ വരെ അവിടെ കാണാന്‍ പറ്റി!!....അവര്‍ക്ക് ഒരു താങ്ക്സ്!!അങ്ങനെ മുട്ടലിലാതെ കഞ്ഞി കുടിക്കാന്‍ വകയുണ്ടായി അത്ര മാത്രം! അവിടുത്തെ ഏറ്റവും ശല്യം സ്റ്റഡി ലീവ് മൊത്തം ടൂര്‍ അടിച്ചു പരീക്ഷയുടെ രാവിലെ മൊത്തം പഠിക്കാന്‍ എന്നും പറഞ്ഞു വരുന്നവന്‍ മാര്‍ ആണ്......1 ആഴ്ച കഷ്ടപെട്ടിട്ടു കിട്ടാത്തത് ഇവന്മാര്‍ 1 മണികൂര്‍ കൊണ്ട് പഠിച്ചത് തന്നെ!ശെരിക്കും രസകരം തന്നെ അല്ലെ!അവരെ സഹായിക്കാന്‍ പോയാല്‍ ഉത്തരത്തില്‍ ഉള്ളത് കിട്ടിയില്ല കക്ഷത് ഉള്ളത് പോയി എന്ന അവസ്ഥ ആകും!രക്ഷപെടുക തന്നെ അല്ലാതെ എന്താ ചെയ്ക!