വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Wednesday, June 22, 2016

ആകസ്മികം 

കുറെ നാളത്തെ  ഒരു ഇടവേള വീണ്ടും എന്നെ എഴുത്തിന്റെ വഴിയെ നടത്തിയത് ചില ഓർമകളാണ്......ഫെയ്സ്ബുക്കിൽ എന്റെ സുഹൃത്ത്‌ ഇട്ട ഒരു സ്റ്റാറ്റസ് ആണ്. 
"ഞാൻ ഇന്നൊരു ലോകത്താണ്.സ്നേഹിക്കാൻ ഒരുപാടു കൊച്ചു മനസ്സുകൾ......എന്നെ ഈ ലോകത്ത് എത്തിച്ച കൈകൾക്ക് ഒരായിരം സ്നേഹചുംബനം!!!!"
 അറിയാതെ വീണ്ടും വീണ്ടും വരികളിലൂടെ നടന്നു.....പഴയ ഓർമ്മകൾ വീണ്ടും ഒരു നൊമ്പരം ഉണർത്താൻ തുടങ്ങി."ആതിര" .............. വീണ്ടും വീണ്ടും അവളുടെ പ്രൊഫൈൽ നോക്കി, ആ പേര് എന്റെ ജീവിതത്തിൽ ഒരേട്‌ ആയതു എങ്ങനെയെന്നു ഇപ്പോഴും എനിക്കറിയില്ല....ദൈവ നിശ്ചയമോ....!!! പലപ്പോഴും അതിനെ 'ആകസ്മികം' എന്നു വിളിക്കാനാണ് ഞാൻ ഇഷ്ടപെട്ടിരുന്നത്.

രണ്ടു വർഷങ്ങൾക്ക് മുൻപ്.................
                              ഹൈദ്രബാദിൽ ഇലക്ട്രോണിക് മാസ്റ്റർ ബിരുദം എടുക്കുന്നതിനു മുൻപ് മൂന്നുമാസത്തെ ഒരിടവേള. വീട്ടിൽ ഇരുന്നു ബോർ അടിച്ച സമയം എന്റെ സുഹൃത്ത്‌ ഒരു ആശയം ആയി വരുന്നത്. 
"ഒരു  ഡാറ്റ എൻട്രി വർക്ക്‌ എൽ ഐ സി യുടെ ഇൻഷുറൻസ് പേപ്പർ ഡിജിറ്റൽ ആകണം....ആറു മണിക്കൂർ ജോലി നാലക്കം സാലറി......"
"ഇവെനിംഗ് ഷിഫ്റ്റാ!" 
വീട്ടിൽ ബോർ അടിച്ചത് കൊണ്ടും കമ്പ്യൂട്ടർ വർക്ക്‌ ആയതു കൊണ്ടും ഞാൻ അവനു വാക്ക് കൊടുത്തു....പിന്നെ രണ്ടു മാസം പോയാൽ മതി....വട്ടചിലവ് കിട്ടുകയും ചെയ്യും......ഞാൻ അങ്ങ് ത്രില്ൽ അടിച്ചുപോയി!!!.
                       അങ്ങനെ ഒരു ബുധനാഴ്ച എല്ലാ രേഖകളും കൊടുത്തു ജോലിക്ക് ചേർന്നു.ആദ്യത്തെ രണ്ടു ദിവസം ട്രെയിനിംഗ്ആണ്.രണ്ടു ബാച്ച് ആയിട്ടാണ് ജോലി. രാവിലെ പെൺകുട്ടികളും വൈകുന്നേരം ആൺകുട്ടികളും...2.30pm മുതൽ 8.30pm വരെ വർക്ക്‌ കാണും. പെൺകുട്ടികൾ എല്ലാരും 2.30pm പോകും. അങ്ങനെ എന്റെ ട്രെയിനിംഗ് തുടങ്ങി. എനിക്ക് പറഞ്ഞു തരാനും സഹായിക്കാനും 'പ്രിയ' എന്ന കുട്ടിയെ ഏർപാടാക്കി. 5.00pm വരെ അവൾ കാര്യങ്ങൾ ഒത്തിരി പറഞ്ഞു. കുറച്ചു സമയം കൊണ്ട് ഒരു നല്ല ഫ്രണ്ട് ആയി മാറി അവൾ....സമയം വൈകിയത് കൊണ്ട് നാളെ ബാക്കി പറഞ്ഞു തരാം എന്നു പറഞ്ഞു അവൾ പോയി.എൽ ഐ സി യുടെ സ്കാൻ ചെയ്ത പേപ്പർ ക്രോപ് ചെയ്തു ക്രമീകരിക്കൽ ആയിരുന്നു ജോബ്‌. ഒരു ഷീറ്റിൽ 10-20 പേജ് കാണും അങ്ങനെ മാക്സിമം ഷീറ്റ് ഒരു ദിവസം തീർക്കണം.ആദ്യത്തെ ദിവസം വലിയ കുഴപ്പമില്ല.അങ്ങനെ അവിടെ തുടരാൻ തീരുമാനിച്ചു.7.00pm നാളെ 1.00pm എത്താൻ പറഞ്ഞു. ഞാൻ അവിടം വിട്ടു വീട്ടിലേക്കു യാത്ര ആയി. 
                                             കൃത്യം 1.00pm ഞാൻ അവിടെ എത്തി. ഭക്ഷണം കഴിച്ചു വരുന്ന പ്രിയയെ കണ്ടു. അവൾ എനിക്കായി ഒരു കമ്പ്യൂട്ടർ റെഡി ആക്കി തന്നു. ഒരു നോട്ട് തന്നിട്ട് അതിൽ ഹാജർ മാർക്ക്‌ ചെയ്തു. എന്നിട്ട് തനിയെ ചെയ്തു നോക്കാനും സംശയം ഉണ്ടേൽ ചോദിക്കാനും പറഞ്ഞു. അങ്ങനെ കാര്യങ്ങൾ ഒക്കെ പഠിച്ചെടുത്തു.പിറ്റേന്ന് വെള്ളിയാഴ്ച അന്ന് ഒരു ഡയറി കൂടി തന്നു അതിൽ ഷീറ്റ് എണ്ണം എഴുതാനും,കൂടുതൽ ചെയ്യുവാനും പറഞ്ഞു.246 ഷീറ്റ് അന്ന് ഞാൻ ചെയ്തു.എന്തൊക്കെയോ ചെയ്യാനുള്ള ധൈര്യവും ഒരു സംതൃപ്തി ഒക്കെ തോന്നി...ചെറുത് ആണെങ്കിലും നന്നായി ചെയ്യുമ്പോൾ ഒരുപാട് സന്തോഷം വരും എന്നു അന്നെന്നിക്ക് മനസില്ലായി.ശനിയും ഞായറും ലീവ് ആയിരുന്നു....തിങ്കൾ ജോലി തുടങ്ങുകയായി.....പ്രശ്നങ്ങളും!!!
                                                'ആതിര' ആ പേര് ഞാൻ ആദ്യമായി കേൾക്കുന്നത് തിങ്കളാഴ്ച  ജോലിക്ക് വന്നപ്പോൾ ആണ്. ഞാൻ ചെന്നിരുന്ന സീറ്റിൽ നിന്ന് പ്രിയ എന്നെ മാറ്റി ഇരുത്തി. ഇനി അവിടെ ഇരുന്നാൽ മതിയെന്നും പറഞ്ഞു."അത് അവളുടെ സീറ്റാ ആതിരയുടെ,എപ്പോഴും ചൂടായി ഇരിക്കും...ആള് ഒരാഴ്ച ആയിട്ട് ലീവാ...പ്രിയയുടെ ഫ്രണ്ട് ആയോണ്ടാ അവൾക്കു ഇത്ര അഹങ്കാരം....ആരെയും അടുപ്പിക്കില്ല!" അടുത്തുള്ളവരാണ് അവളെ കുറിച്ചു അങ്ങനെ ഒരു ചിത്രം തരുന്നത്.... അടുത്ത ദിവസം ചില കാരണങ്ങൾ ഞാൻ എത്താൻ വൈകി ...വേഗം വർക്ക്‌ തുടങ്ങി...അവസാന ബസ്‌ മിസ്സ്‌ ആകും എന്നുള്ളതുകൊണ്ട് നാളെ രാവിലെ വന്നു ചെയ്യാൻ അനുമതി വാങ്ങിച്ചു ഡയറി മാർക്ക് ചെയ്യാൻ പോയപ്പോൾ ആണ് ആ ഡയറിയിൽ ആതിര 546 ഷീറ്റ് എന്നു കാണുന്നത്.....പത്തു പേരിൽ ഏറ്റവും കൂടുതൽ ഷീറ്റ് ചെയ്തത് അവൾ ആണെന്ന് മനസ്സില്ലായി. ഞാൻ 175 ഷീറ്റ് എഴുതി അവിടെ നിന്ന്  ഇറങ്ങി. അവൾ വന്നതറിഞ്ഞപ്പോൾ എന്തോ ഒന്നു പരിചയപ്പെടണമെന്നു തോന്നി!ആ ദിവസങ്ങൾ ഉണ്ടല്ലോ...എന്നെങ്കിലും പരിചയപ്പെടാം.
                                                     പിറ്റേന്നു കുറച്ചു നേരത്തെ ഓഫീസിൽ എത്തി. തലേന്നത്തെ വർക് കൂടി തീർക്കണം!പ്രിയയുടെ വിളിയും കാത്തു പുറത്ത്‌ നിൽക്കുമ്പോളാണ് പെട്ടെന്ന് അതു സംഭവിച്ചത്..എതിരെ ഒരു പെൺകുട്ടി ഓടിവരുന്നത്.മുഖം വ്യക്തമല്ല! പെട്ടെന്ന് ഒരു കസേര തട്ടി എന്റെ മുൻപിൽ വീണു. ആ മുഖം ഉയർത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി അവളെ കാണുന്നത്...മുഖം എല്ലാം കരഞ്ഞു കലങ്ങിയിരിക്കുന്നു...പെട്ടെന്നു എണ്ണീറ്റു പുറത്തേക്കു ഓടി പോയി...കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വന്നു...."ഇന്നേക്ക് ആതിരയുടെ സീറ്റിൽ ഇരുന്നോ" ഞാൻ സമ്മതം മൂളി അവിടെ പോയിരുന്നു ....അവിടുന്നാണ് പുറത്തേക്കു പോയത് ആതിര ആണെന്ന് മനസ്സിലായത്.
"കുറെ കരഞ്ഞിട്ടാണ് പോയത്, ആ പ്രിയയുടെ ഒരു ബുദ്ധിമുട്ട്...എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു...ഇന്നലെ വന്നതേയുള്ളൂ...അപ്പോഴേക്കും തുടങ്ങി....ഒരാഴ്ചയായിട്ടു വല്യ ശല്യം ഇല്ലായിരുന്നു" അടുത്തിരുന്നവൾ എങ്ങനെ കുറ്റം തുടർന്നു കൊണ്ടിരുന്നു.....ഞാൻ അപ്പോഴും ആ കരഞ്ഞു കലങ്ങിയ കണ്ണുകളെ കുറിച്ചു ഓർത്തുകൊണ്ടേയിരുന്നു! അങ്ങനെ രണ്ടു ദിവസം അവളെ കാണാൻ പറ്റിയില്ല..വീണ്ടും തിങ്കൾ വന്നെത്തി...ഞാൻ ഏകദേശം നല്ലൊരു രീതിയിൽ വർക് ചെയാൻ തുടങ്ങി....അന്ന് ഞാൻ ഷീറ്റ് എഴുതുമ്പോൾ ശെരിക്കും ഞെട്ടി! 621 ഷീറ്റ് ആതിരയെക്കാളും 50 ഷീറ്റ് കൂടുതൽ! ത്രില്ലടിച്ച നിമിഷം!അന്ന് ഞാൻ ഏറ്റവും കൂടുതൽ ചെയ്ത ആളായി മാറി.പോകുമ്പോൾ ആ കാര്യം ഞാൻ അറിഞ്ഞത് "നാളെ പെൺകുട്ടികൾ രണ്ടു ഷിഫ്റ്റ് ആണ് 2.30pm വരെയും 5.00pm വരെയും.ആൺകുട്ടികൾ 1.00pm വരണം വർക് എല്ലാം വളരെ പതുക്കെയാണ്...കൂടുതൽ ഷീറ്റ് ചെയ്തു വേഗം തീർക്കണം" പ്രിയ അറിയിച്ചു.
                                               പിറ്റേന്നു 1.00pm എത്തിയപ്പോൾ പെൺകുട്ടികൾ എല്ലാം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഞങ്ങൾ ആൺകുട്ടികൾ എല്ലാരും അവരുടെ കംപ്യൂട്ടറിൽ വർക് തുടങ്ങി....ഞാൻ വർക് ആസ്വദിച്ചു ചെയ്യവേ...ഒരു പെൻകൊണ്ടുള്ള തട്ടൽ എന്നെയുണർത്തി....ഞാൻ നോക്കിയപ്പോൾ വിശ്വസിക്കാനായില്ല! ആതിര എന്റെ മുഖത്തു  നോക്കി ഒരു ചിരി ചിരിക്കുന്നു..."ഞാൻ ആതിര" അവൾ സ്വയം പരിചയപ്പെടുത്തി..."കിരൺ ആണോ?" 'അതേ' എന്നു ഞാൻ തലയാട്ടി.."അതേ എന്നെക്കാളും കൂടുതൽ ഷീറ്റ് ഇനി ചെയ്യരുത്! എൻറെ ജോലി കളയരുത് പ്ലീസ്" ഞാൻ ഗൗരവം നടിച്ചു പറഞ്ഞു. "ഉം" അപ്പോഴും മനസ്സു മന്ത്രിച്ചു "പൊട്ടി പെണ്ണ്" ആ പരിചയം ഒരുപാട് ഓർമകൾ എനിക്കായി സമ്മാനിച്ചു.
ജീവിതത്തിലെ ആ ഓർമകൾ 'പ്രഭാതത്തിൽ വിരിഞ്ഞ കിരണങ്ങൾ' എന്ന കഥയിലൂടെ നിങ്ങൾക്കു പരിചയപ്പെടാം. 

No comments:

Post a Comment