വാക്കുകൾക്കു ശക്തി പകരുന്നത് ഓർമകളിൽ ജീവിക്കുമ്പോൾ മാത്രമാണ്

Thursday, June 30, 2016

നിമിഷങ്ങൾ കൊണ്ടു കളിക്കുന്ന മാജിക് 

                                                             ചില വഴിത്തിരിവുകൾ ഒരു പക്ഷെ നമ്മെ അത്ഭുതപെടുത്തും...ഒരു മായാജാലക്കാരന്റെ കൺകെട്ട് വിദ്യ പോലെ ഒരെത്തും പിടിയും കിട്ടില്ല...എന്റെ ജീവിതം, ഞാൻ കണ്ട പലരുടെയും ഓർമകൾ ആണ്...അതുപോലെ തിരിച്ചും...ഞാൻ ഏറ്റവും വികാരം കൊള്ളുന്നത് ചിലപ്പോൾ എന്റെ ബാല്യം ഓർത്തു  മാത്രമാകും......ഒരിക്കലും കിട്ടാത്ത സ്വർണ്ണ ഖനി ആയിരുന്നു അവിടം എനിക്ക്. ഈ എഴുത്തു എന്നെ കൊണ്ടു പോകുന്നത് ചില ഓർമകളിലേക്ക് ആണ്.ഞാൻ കണ്ടെത്തിയ വഴികളിലെ ചില കഥാപാത്രങ്ങൾ.....അവർ എന്റെ വരവിനായി വഴിയിൽ ഇങ്ങനെ കാത്തു നിൽക്കുകയാണ്....................................................സഞ്ചരിക്കാം അവർക്കൊപ്പം....കാത്തിരിക്കാം ഇനി വഴി വരുന്നവർക്കായി...ഒരു അപൂർണ ലേഖനം ഇവിടെ എഴുതപ്പെടുകയാണ്. കാലത്തിന്റെ ഒഴുക്കിൽ ഇനിയും കൂട്ടിച്ചേർക്കൽ ഉണ്ടാകാം...ആ മായാജാലക്കാരന്റെ കൺകെട്ട് വിദ്യക്കായി കാത്തിരിക്കാം ഈ ചരിത്രത്തിന്റെ കൂടെ.

                                                                  എട്ടാം ക്ലാസ്സ് ഒരു പക്ഷെ എന്റെ ഒരു മാറ്റം അവിടെ തുടങ്ങുമായിരിക്കും. പുതിയ ലോകം പുതിയ ആളുകൾ തികച്ചും പൊരുത്തപ്പെടാൻ പറ്റാത്ത പോലെ...ആയിടക്കാണ് ആദ്യത്തെ പരീക്ഷ കഴിഞ്ഞത് ക്ലാസിൽ എല്ലാരും പറഞ്ഞു എനിക്കാണ് സ്കൂളിൽ ടോപ് മാർക് ഒരു ഗിഫ്റ് ഒക്കെ കിട്ടും അസ്സംബ്ലിയിൽ .....എനിക്ക് വല്ലാത്ത സന്തോഷം തോന്നി....അസ്സംബ്ലിയിൽ നിൽക്കുമ്പോൾ വല്ലാത്ത പ്രതീക്ഷയോടെ നിന്നു...പക്ഷെ അവിടെ എന്നെക്കാളും 2 മാർക് കൂടുതൽ വാങ്ങി ദിവ്യ ആ ഗിഫ്റ് വാങ്ങി...വല്ലാതെ പ്രതീക്ഷ തന്നു ഒന്നും ഇല്ലാതെ ആകുമ്പോൾ മനസ്സു വല്ലാതെ തളർന്നു....കൈ പിടിക്കാൻ ഒന്നു ഉയർത്താൻ ആരും ഇല്ലാത്ത അവസ്ഥ...പിന്നീട് എന്തോ അവളെ മറികടക്കാൻ തോന്നിയില്ല..രണ്ടു കൊല്ലം അവൾ ആ പട്ടം നിലനിർത്തി. അതിനിടയിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആകുകയും ചെയ്തു. sslc result എനിക്കൊരു ഷോക്ക് ആയി.....അവൾക്കു എന്നെക്കാളും 2 മാർക് കുറവ്! ശെരിക്കും ഞെട്ടിയ സംഭവം! അവിടെ ഞങ്ങൾക്ക് പണി തന്നത് ക്രിക്കറ്റ് world  കപ്പ് ആയിരുന്നു! അന്ന് അവിടെ റാങ്ക് വാങ്ങിയത് വിഷ്ണു ആയിരുന്നു....കാരണം അവൻ ശ്രദ്ധിക്കാതെ പോയ ഒരു മജീഷ്യൻ ആയിരുന്നു. വലിയ മത്സരങ്ങളിൽ വമ്പന്മാർ വീഴുന്നത് കഴിവുള്ള കുഞ്ഞന്മാർ പുറത്തു വരുമ്പോൾ മാത്രമാണ്. ആരും നിസ്സാരക്കാർ അല്ല എന്നു അതിലൂടെ ഞാൻ മനസ്സിലാക്കി.
                                                                            പ്ലസ് ടു കാലഘട്ടം നമ്മളുടെ കഴിവിന്റെ മുകളിൽ ഒരുപാട് മിടുക്കമാർ വന്നു.....നമുക്കൊരിക്കലും അവരോടു ഏറ്റു മുട്ടാൻ പറ്റാത്ത അവസ്‌ഥ. അതിൽ വീണു പോയ ഒരാൾ കൂടിയാണ് വിഷ്ണു.....അവിടെ മിടുക്കന്മാർ ആയത് ആര്യയും വിജീഷും ആയിരുന്നു. അന്ന് തിരിച്ചറിഞ്ഞു ഏതൊരാൾക്കും ഒരു ദിവസം ഉണ്ടെന്ന് അതൊരുനാൾ നമ്മെ തേടി വരും.  വിഷ്ണുവിന് പരീക്ഷ സമയത്തു വന്ന ചിക്കൻ പോസ് അവന്റെ ജീവിതത്തിൽ മാറ്റി മറിച്ചു...വളരെ കുറഞ്ഞ മാർക്ക് അവനു കിട്ടിയുള്ളൂ..ഡിഗ്രി പഠനം എങ്ങനെയോ കഴിഞ്ഞു...നാലു വർഷം psc coaching നടന്നു..കൂട്ടുകാർ എല്ലാവരും വലിയ പഠനം...ചിലർക്ക് നല്ല ജോലി.....അവന്റെ ജീവിതത്തിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങി......ഇന്ന് ആ ചോദ്യങ്ങൾക്കു അവൻ മറുപടി പറഞ്ഞു..നല്ലൊരു സർക്കാർ ജോലി അതും പോലീസിൽ അവൻ നേടിയെടുത്തു.
                                                                              ആര്യയും വിജീഷും എൻട്രൻസ് കിട്ടാതെയായി....ആര്യ അവളുടെ ജീവിതം വരണമാല്യത്തിൽ കൊളുത്തി കുടുംബിനിയായി കഴിയുന്നു...ആ കഴിവുകൾ ഇന്ന് ലോകം അറിയപ്പെട്ടേനെ ഒരു പക്ഷെ എൻട്രൻസ് കിട്ടിയിരുന്നെങ്കിൽ. വിജീഷ് തോറ്റു മടങ്ങാൻ തയ്യാറായില്ല...അവൻ റിപീറ്റ്‌ ചെയ്യാൻ പോയി.അടുത്ത വട്ടം അവൻ ആ സ്വപ്നം നേടിയെടുത്തു കോളേജിൽ അഡ്മിഷൻ വാങ്ങിച്ചു...പക്ഷെ അവന്റെ ജീവിതം മാറിയത് അവിടെ അവൻ തോറ്റ വിഷയങ്ങൾ ആണ്...അതു എഴുതാൻ ഇടവേളകളിൽ മറ്റുള്ളവർക്ക് ക്ലാസ്സ് എടുത്തു അറിവ് സമ്പാദിച്ചു. ഇന്ന് അവൻ എഞ്ചിനീർ കഴിഞ്ഞു. IIT യിൽ റിസേർച് ചെയ്യുന്നു. ഒരിക്കലും എത്താത്ത സ്വപ്നം.......HE   PROVED  NOTHING IS IMPOSSIBLE. 
                               എന്റെ എൻട്രൻസ് കഴിഞ്ഞു....... ഞാൻ ചേർന്ന കോളേജിൽ ഒരു പക്ഷെ ഒരുപാട് ജീവിതങ്ങൾ കണ്ടിട്ടുണ്ട്....പലതും എഴുതികുറിക്കുമ്പോൾ ഈ പേജിനു സ്‌ഥലം തികയാതെ വരുമോ എന്നു തോന്നുന്നു....ഏറ്റവും ചില പ്രധാന കണ്ടുമുട്ടലുകൾ മാത്രം ഇവിടെ പരാമർശിക്കാം.
                                                                 ആദ്യം ഓർമ വരുന്നത്  രാജേഷിനെയാണ്..ഒരു ആക്‌സിഡന്റിൽ ഒരു വർഷം നഷ്ടപ്പെട്ട അവൻ പിന്നീട് എഞ്ചിനീർ എന്ന കടമ്പ കടന്നില്ല....പക്ഷെ അവൻ ഇന്ന് എൻജിനീർ സ്റ്റുഡന്റ്സിനു ജോലി കൊടുക്കുന്ന സ്ഥാപനത്തിന്റെ എംഡി ആണ്. കാലം ഓരോ വിപരീതങ്ങൾ കണ്ടെത്തും പലപ്പോഴും ചിരിക്കാൻ തോന്നുന്ന പോലെ.അവിടെ അവനു പകരം വേറെയൊരാൾക്കു അവസരം കിട്ടിയെങ്കിൽ അല്ലെങ്കിൽ ആ ആക്‌സിഡന്റ് നടന്നില്ലെങ്കിൽ ഒരു തിരക്കഥ തന്നെ മാറിയേനെ! ഇന്നും വിഷമത്തോടെ ഓർക്കുന്ന ഒരു മുഖം ഉണ്ട് ആ കലാലയത്തിൽ 'വിഘ്‌നേശ്'......... പഠിക്കാൻ മിടുക്കൻ ആയ ഒരുവൻ തുടക്കത്തിൽ നല്ല മാർക്ക് വാങ്ങി നല്ല പേരെടുത്തവൻ.......ഏതോ പ്രണയത്തിന്റെ പേരിൽ പഠനം നിർത്തി വിഷം കഴിച്ചു ആത്മഹത്യ ചെയ്തവൻ! വിവേചമില്ലാത്ത ഇത്തരം ചിന്തകൾ പുറത്തു പഠിക്കാൻ കഴിയാതെ പോകുന്ന ഒരുവന്റെ അവസരം മാത്രം ആണ് നഷ്ടപെടുത്തുന്നത്. നീതീകരിക്കാൻ ആകാത്ത ദൈവത്തിന്റെ മാജിക്!പഠനം മാത്രം മുൻപിൽ പോയപ്പോൾ.................... അബ്‌ദു,കരീം,ശിഹാബ്,മനോജ് അങ്ങനെ ഒരുപാട് പേർ പ്രവാസത്തിന്റെ ലോകത്തിൽ ജീവിതം കരുപിടിപ്പിച്ചവർ.......അവരെ കാണുമ്പോൾ തോന്നും പഠനം ഒക്കെ എന്തിന്? പണം അതിനെ ലോകത്തു വിലയുള്ളൂ! ആരോ പണ്ട് പറഞ്ഞ ഒരു തമാശയാ....കുറെ ചിന്തിപ്പിച്ചു ആ വരികൾ "പഠനത്തിൽ തോറ്റത് കൊണ്ടു ജീവിതത്തിൽ വിജയിച്ചു" പക്ഷെ അവർക്കു ഒരിക്കലും വിശ്രമിക്കാൻ സമയം കിട്ടിയില്ല...ഓട്ടം എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു...നാടിപ്പോഴും അന്ന്യം നിന്നു പോകുന്നു.....വെളിപ്പെടുത്താൻ ആകാത്ത ഒരു മാന്ത്രിക സത്യം.ആരുടെക്കെയോ നിർബന്ധത്തിനു വന്നു ഒന്നും ആകാതെ പോയ നിഖിൽ,ഒരുപാട് സ്വപ്നങ്ങൾ അച്ഛന്റെ നിർബന്ധത്തിൽ ഉപേക്ഷിച്ച മഞ്ജു,എങ്ങിനെയോ എത്തിപ്പെട്ടു ടീച്ചറുടെ ഉപദേശം കൊണ്ടു കടലു കടന്ന അരവിന്ദ്, ദേവിക,മാളു,സംഗീത,രാജു,മെഹ്ബൂബ്,റഹ്‌മാൻ അങ്ങനെ ഈ വഴിയിൽ ഒരുപാട് ഓർമകൾ. ജീവിതം പഠിക്കാനുള്ളത് ആണ്...ഓരോ ആളുകൾക്കും ഒരു നിമിഷത്തിന്റെ മാന്ത്രികയിൽ താളം തെറ്റുന്ന ഒരു മാന്ത്രിക തോണി പോലെയാണ് ...അതു ചെന്നെത്തുന്ന ഇടം ഒരുപാട്  മായാജാല കാഴ്ച്ചകൾ നമുക്കായി കാത്തു വെച്ചിട്ടുണ്ടാകും.
ഇവിടെ ഏതെല്ലാം എഴുതാൻ ഈ വഴിയിൽ കണ്ടെത്തിയ ഒരു മുഖം ഉണ്ട്.....ദിവ്യ "ഞാൻ എന്റെ കുട്ടികാലം ഓർക്കാറുണ്ട്..വളരെ മധുരം ഉള്ളത്...ജീവിതം എനിക്കെന്നും മായാജാലം മാത്രമാണ്...പലപ്പോഴും വലിയ വിജയങ്ങൾ തന്നു ചെറിയ തോൽവികൾ ആ മധുരം എല്ലാം തല്ലി കെടുത്തിയിട്ടുണ്ട്...എന്റെ പ്രിയ കൂട്ടുകാരൻ അവനോടൊത്ത്  പഠിക്കാനുള്ള മത്സരം ആകും എന്നെ ഇവിടെ എത്തിച്ചത്......ശെരിക്കും ദൈവത്തിന്റെ ഒരു വഴി കണ്ടെത്തൽ...ഇന്ന് IAS കിട്ടി നിൽക്കുമ്പോൾ മറക്കില്ല  ഈ വഴി കണ്ടെത്താൻ എന്നെ സഹായിച്ച സഹയാത്രികരെ...ഒപ്പം   വാക്കിലൂടെ...നിശബ്ദയിലൂടെ.....പുഞ്ചിരിയുടെ എന്നെ ചിന്തിപ്പിച്ച ആ മജീഷ്യനെ" അവളുടെ ഈ വാക്കുകൾ ഒരുപക്ഷേ വിസ്മയിപ്പിച്ചത് എന്നെ മാത്രമാകാം! ഈ കണ്ടെത്തിയ വഴികളിൽ ആ മാജിക് എനിക്ക് മാത്രമായി കാണിച്ചുതന്നതാകാം!

No comments:

Post a Comment